95

പേരയിലയുടെ അത്ഭുതപെടുത്തുന്ന ഗുണങ്ങള്‍

നിസാരക്കാരല്ല പേരയില.. ഗുണങ്ങള്‍ കേട്ടാല്‍ അമ്പരക്കും  അറിയാം അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ  ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പേരക്ക ഇല. ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി…

നിസാരക്കാരല്ല പേരയില.. ഗുണങ്ങള്‍ കേട്ടാല്‍ അമ്പരക്കും

 അറിയാം അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ 

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പേരക്ക ഇല. ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.പേരയ്ക്ക മാത്രമല്ല പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം….

പ്രമേഹം നിയന്ത്രിക്കാൻ പേരക്ക.

പ്രമേഹ രോഗികൾ പേരക്കയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനായി പാൻക്രിയാസിലെ കോശങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരതയോടെ നിലനിർത്താൻ ഗുണം ചെയ്യും.ഉണക്കിപ്പൊ‌ടിച്ച പേരയിലയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാൽ മതി.

പല്ലുവേദന അകറ്റാൻ

പല്ല് വേദന, മോണരോഗങ്ങൾ, വായ് നാറ്റം എന്നിവയകറ്റാൻ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില ചവച്ചരച്ച് നീര് വിഴുങ്ങുക. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വായിൽ കാണപ്പെടുന്ന അൾസർ സുഖപ്പെടുത്താനും ഫലപ്രദമാണ്.

പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അൽപം ഉപ്പു കൂടി ചേർത്താൽ മികച്ച മൗത്ത് വാഷ് ആയി. ഇതു പതിവായി ഉപയോഗിച്ചാൽ ദന്തരോഗങ്ങളെ അകറ്റി നിർത്താം.

ദഹന പ്രശ്‌നങ്ങൾ അകറ്റാൻ

പേരക്കയില വയറിളക്കം നിര്‍ത്താന്‍ സഹായിക്കും. പേരക്കയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി.ആമാശയത്തിലെ നല്ല ബാക്‌ടീരിയകൾ വർദ്ധിപ്പിക്കാനും ദഹന എൻസൈമുകൾ ഉത്പാദിപ്പിക്കാനും പേരക്കയില സഹായിക്കും.വയറുവേദന, പ്രകോപനം, ഏമ്പക്കം, വയറിളക്കം, അസിഡിറ്റി തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പേരക്കയില നല്ലൊരു പ്രതിവിധിയാണ്. 

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

ക്യാൻസർ സാധ്യത കുറയ്ക്കും

പേരയിലയുടെ സത്തില്‍ കാന്‍സര്‍ വിരുദ്ധ ഫലമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും തടയാന്‍ പേരക്ക സത്തിന് കഴിയും. സ്ത്രീകളിലെ സ്‌തനാർബുദം തടയാനും പേരക്കയില വളരെയധികം സഹായിക്കും.

കാഴ്ചശക്തി കൂട്ടാൻ.

വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരയ്ക്കാ ജ്യൂസ് കുടിക്കാം.

ശരിയായ ഉറക്കം പ്രദാനം ചെയ്യാനും പേരയില നല്ലതാണ്.സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തെ വേദന കുറക്കാനും പേരയിലക്ക് സാധിക്കും. പേരയിലയുടെ സത്ത് അല്‍പ്പാല്‍പം കഴിക്കുന്നത് ആര്‍ത്തവ സമയത്തെ വേദന ലഘൂകരിക്കും,തൈറോയിഡ് നിയന്ത്രിക്കാനും പേരയിലയ്ക്കു കഴിയും.

wellkinz

Leave a Reply

Your email address will not be published. Required fields are marked *