539

പല്ല് തേയ്ക്കുന്നതിന് മുൻപ് വെള്ളം കുടിക്കാമോ?

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ .! ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. രാവിലെ പല്ലു തേക്കുന്നതിന് മുമ്പു വെള്ളം…

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ .!

ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. രാവിലെ പല്ലു തേക്കുന്നതിന് മുമ്പു വെള്ളം കുടിയ്ക്കുകയെന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാല്‍, ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമുണ്ട്.

കണ്ണുതുറന്നാൽ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കണം, അതും പല്ല് തേക്കുന്നതിന് മുമ്പുതന്നെയെന്നാണ് വിദഗ്ധരുടെ അഭിപ്രായം

ഉറങ്ങുമ്പോൾ വായിൽ ബാക്ടീരിയ അടിഞ്ഞു കൂടും. രാവിലെ വെള്ളം കുടിക്കുമ്പോൾ, ഈ ബാക്ടീരിയകളെയും കൂടിയാണ് അകത്താക്കുന്നത്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുകയും ദഹനക്കേട് തടയുകയും ചെയ്യും. 

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് പലപ്പോഴും ക്ഷീണം അനുഭവപ്പെടുക. അതിരാവിലെ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. ഡീഹൈഡ്രേഷൻ മൂലം വരുന്ന തലവേദന പോലുള്ള പ്രശ്നങ്ങൾ ചെറുക്കാനും കഴിയും.

ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. 
ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് പലപ്പോഴും ക്ഷീണം അനുഭവപ്പെടുക. അതിരാവിലെ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. ഡീഹൈഡ്രേഷൻ മൂലം വരുന്ന തലവേദന പോലുള്ള പ്രശ്നങ്ങൾ ചെറുക്കാനും കഴിയും. 

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണോ?

ആരോഗ്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ആർക്കും താല്പര്യം ഉള്ള കാര്യമല്ല. നിങ്ങൾ ആരോഗ്യത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്തുക എന്നതാണ്. ജലം ജീവന്റെ അമൃത് എന്നാണ് വാമൊഴി. ശരീരത്തിൽ ആവശ്യമായ ജലാംശം ഉണ്ടാകുന്നത് വഴി ശരീരത്തെ എല്ലായ്പ്പോഴും ഫിൽട്ടർ ചെയ്തുകൊണ്ട് അനാവശ്യമായ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ശരീരത്തിലെ അവയവങ്ങളെല്ലാം കൃത്യമായ രീതിയിൽ പ്രവർത്തിക്കാനായി ശരീരത്തിൽ ആവശ്യമായ ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങൾ തലേദിവസം ഉറങ്ങുന്നതിന് മുൻപായിട്ടായിരിക്കാം അവസാനമായി ദ്രാവകങ്ങൾ ഏതെങ്കിലും കഴിച്ചത്. അതും രാവിലെ ഉണർന്നിരിക്കുന്ന സമയവും തമ്മിൽ മണിക്കൂറുകളുടെ വ്യത്യാസമുണ്ട്. അതുകൊണ്ടു തന്നെ രാത്രി ഉറങ്ങുന്നതിനു മുമ്പായിട്ടും നിങ്ങൾ രാവിലെ ഉണർന്നെണീറ്റ ഉടൻ തന്നെയും വെള്ളം കുടിക്കുമ്പോൾ, ഇത് തൽക്ഷണം ശരീരത്തിൽ വീണ്ടും ജലാംശത്തെ പുനസ്ഥാപിക്കാൻ സഹായിക്കുന്നു. ദ്രാവകങ്ങൾ എപ്പോഴും ശരീരത്തിൽ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ഒരു ദിവസം മികവുറ്റതാക്കി തീർക്കാൻ ശരീരത്തെ തയ്യാറെടുപ്പിക്കുന്നനുള്ള ആദ്യപടിയാണ് രാവിലെ ഉണർന്നെണിറ്റ ശേഷം ഉടൻ തന്നെ വെള്ളം കുടിക്കുന്നത്.

വെള്ളം ധാരാളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു,വയറിനെ ശുദ്ധീകരിക്കുന്നു. , ശരീരഭാരം കുറയ്ക്കുന്നു. , നിറം വർധിപ്പിക്കുന്നു. , മലാശയത്തെ ശുദ്ധീകരിക്കുന്നു. , ഉൻമേഷം വർധിപ്പിക്കുന്നു. , മൈഗ്രേൻ തടയുന്നു. ,തലവേദനയോ മൈഗ്രേനോ ഉണ്ടാകാനുള്ള പ്രധാന കാര്യങ്ങളിൽ ഒന്ന് ശരീരത്തിലെ ജലം കുറയുന്നതാണ്. ഇതു മാത്രമല്ല ധാരാളം വെള്ളം കുടിക്കുന്നത് ദന്താരോഗ്യത്തിനും വായ്പുണ്ണുവരാതിരിക്കാനും സഹായിക്കും.

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ

ചർമസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്.ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരു​ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമത്തിന് തിളക്കം നൽകുകയും ചുളിവ്, കരുവാളിപ്പ് തുടങ്ങിയവയെ തടയാനും സഹായിക്കുന്നു. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും മികച്ച വഴിയാണിത്.

രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

ഒഴിഞ്ഞ വയറിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് വഴി ശരീരത്തിലെ വിഷവസ്‌തുക്കൾ പുറന്തള്ളുകയും അണുബാധകൾ പടരുന്നതിൽ നിന്ന് തടയാനുമാകും. ശരീരത്തിലെ ജലാംശം നിലനിർത്തുകയും നിങ്ങൾക്ക് ഉന്മേഷം നൽകുകയും ചെയ്യുന്നു. ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുകയും ശരീര ഭാരം കുറയ്ക്കാനും കാരണമാകുന്നു. എഴുനേറ്റയുടൻ തന്നെയുള്ള വെള്ളം കുടി പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.

​മാലിന്യം പുറം തള്ളുന്നു

ശരീരത്തില്‍ കെട്ടി കിടക്കുന്ന മാലിന്യം പുറം തള്ളാന്‍ വെള്ളം സഹായിക്കുന്നുണ്ട്.മൂത്രത്തിലൂടേയും ശ്വസനത്തിലൂടേയും വിയര്‍പ്പിലൂടേയുമെല്ലാമാണ് നമ്മളുടെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറംതള്ളപ്പെടുന്നത്. ഇത്തരത്തില്‍ കൃത്യമായ രീതിയില്‍ മാലിന്യങ്ങള്‍ പുറം തള്ളണമെങ്കില്‍ വെള്ളം കുടിക്കേണ്ടത് അനിവാര്യം. അതുപോലെ, വെള്ളം കൃത്യമായി കുടിച്ചാല്‍ മാത്രമാണ് ദഹനം നടക്കുന്നതും മലബന്ധം ഇല്ലാതിരിക്കുന്നതും.

ശരീരഭാരം കുറയ്ക്കുന്നു

ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം വളരെ പെട്ടന്ന് കുറയ്ക്കുന്നു. ജലത്തിന് കലോറിയില്ല എന്നതുകൊണ്ടുതന്നെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വയർ നിറഞ്ഞിരിക്കാൻ സഹായിക്കുന്നു. ഇതിന് മറ്റു ദോഷഫങ്ങൾ ഇല്ല. വെളളം മെറ്റബോളിസത്തെ വേഗത്തിലാക്കുന്നതുമൂലം കലോറി വേഗത്തിൽ ദഹിച്ചു തീരുന്നു.

ഓക്‌സിജന്റെ അളവ് കൂട്ടുന്നു


ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് ഓക്‌സിജന്‍ അനിവാര്യം തന്നെ. നമ്മളുടെ കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും പോഷകങ്ങള്‍ കൃത്യമായ അളവില്‍ എത്തിച്ചേരുന്നതിനും ശരീരത്തിലെ വിഷം പുറത്ത് തള്ളുന്നതിനുമെല്ലാം ഓക്‌സിജന്‍ കൃത്യമായി എത്തണം. ഇതിന് നന്നായി വെള്ളം കുടിക്കുന്നത് നല്ലതാണ്.

വെള്ളം എപ്പോള്‍ കുടിക്കണം

വെള്ളം എപ്പോള്‍ കുടിക്കണം എന്നതും പ്രാധാന്യമര്‍ഹിക്കുന്നു.

പല്ലു തേയ്ക്കുകയെന്നത് ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാണ്. വൃത്തിപാഠങ്ങളില്‍ ഒന്ന്. രാവിലെ, രാത്രി പല്ലു ബ്രഷ് ചെയ്യുകയെന്നതാണ് പൊതുവേ പറയുക. പൊതുവേ നാം രാവിലെ പല്ലു തേച്ച ശേഷമാണ് വെള്ളം പോലും കുടിയ്ക്കുക. ആരോഗ്യത്തിനും വൃത്തിയ്ക്കും ഇത് പ്രധാനമാണെന്നതാണ് ., വൃത്തിഹീനമെന്നു തോന്നുമെങ്കിലും രാവിലെ പല്ലു തേയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് പറയുന്നത്.

അതുപോലെ ഊണിന് അര മണിക്കൂര്‍ മുന്‍പ് ഒരുഗ്ലാസ് വെള്ളം കുടിക്കുക, ഇത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല, വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുകയാണെങ്കില്‍,നമുക്ക് വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും അതിനാല്‍ അധികഭക്ഷണം കഴിക്കുന്നത് തടയാനും കഴിയും.

wellkinz

Leave a Reply

Your email address will not be published. Required fields are marked *