6 മുതൽ 12 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾ ചിലപ്പോഴൊക്കെ തങ്ങളുടെ ചെവിയിൽ പിടിച്ചു വലിക്കുന്നതും, ആകെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും കാണാം. ഈ കുട്ടി എന്തിനാണ് എപ്പഴും ചെവിയിൽ പിടിക്കുന്നതെന്നു മാതാപിതാക്കളും ചിന്തിക്കുന്നുണ്ടാവാം. ഇങ്ങനെ കുഞ്ഞുങ്ങൾ ചെയ്യുന്നതിന് പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ? ഉണ്ട് എന്ന് തന്നെയാണ് ശാസ്ത്രം നമ്മളെ പഠിപ്പിക്കുന്നത്.
പ്രധാനമായും 4 കാര്യങ്ങളാണ് ഈ കാതുകളിൽ പിടിച്ചു വലിക്കുന്നതിനു കാരണമായി പറയുന്നത്.
1 . പല്ലു വരുക – കുഞ്ഞരിപ്പല്ലുകൾ വരുമ്പോൾ ഉണ്ടാകുന്ന മോണയിലെ മുറിവ് വേദനയ്ക്കും നീരിനും കാരണമാവാറുണ്ട്. അത്രക്കും നേർത്തതാണല്ലോ കുഞ്ഞുങ്ങളുടെ മോണകൾ. എത്ര വേദനയെടുത്താലും അവർക്കു അത് നമ്മളെ പറഞ്ഞു മനസിലാക്കാനും സാധിക്കില്ല. മോണയിലുണ്ടാകുന്ന ഈ നീര് പതിയെ ചെവിയുടെ ഭാഗത്തേക്കും ഉണ്ടായി എന്ന് വരാം. അതിനാൽ ആണ് കുഞ്ഞുങ്ങൾ ചെവിയിൽ പിടിച്ചുകൊണ്ട് കരയുന്നതു. കുഞ്ഞുങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ഓരോ കുഞ്ഞു മാറ്റങ്ങൾപോലും തിരിച്ചറിയാൻ നമുക്കാവണം.
2 . ചെവിക്കായം നിറയുന്നത് – മനുഷ്യന്റെ ചെവിയുടെ അകത്തു ചെവി കനലിനോട് ചേർന്ന് ഉണ്ടാവുന്ന പദാർത്ഥമാണ് ചെവിക്കായം അഥവാ ഇയർ വാക്സ്. ഇത് നമ്മുക് ആവശ്യമുള്ളതുതന്നെയാണ്. ചെവിക്കുള്ളിലേക്കു ബാക്ടീരിയ, വെള്ളം മറ്റും തുടങ്ങിയവ കേറാതിരിക്കാനും വേണ്ട ലൂബ്രിക്കേഷൻ നൽകാനും സഹായിക്കുന്നു. എന്നാൽ ഇത് നിറയുന്നത് നമുക് വളരെ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ചെവി ബഡ്‌സ് ഉപയോഗിച്ച് ഒരിക്കലും വൃത്തിയാക്കാൻ ശ്രമിക്കരുത്. ബഡ്‌സ് ചെവിക്കുള്ളിലെ കായാതെ അകത്തേക്ക് തള്ളിവിടാൻ കാരണമാകും. ചെറു ചൂടുള്ള നനഞ്ഞ തുണി ഉപയോഗിച്ച് പുറം ചെവി വൃത്തി ആകുക. ആവശ്യമെങ്കിൽ വൈദ്യസഹായം തേടുക.
3 . സോപ്പ് അല്ലെങ്കിൽ വെള്ളം ചെവിയുടെ ഉള്ളിൽ പോയാൽ – കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ നാം വളരെയധികം ശ്രദ്ധ പുലർത്തേണ്ടതാണ്. വെള്ളമോ, സോപ്പ് ന്റെ എന്തെകിലുമോ അംശം ചെവിക്കുള്ളിൽ പോയാലും അസ്വസ്ഥത ഉണ്ടാകാൻ സാധ്യത ഉണ്ട്. എപ്പോഴും വളരെയധികം ശ്രദ്ധയോടെ വേണം കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ. നമ്മുടെ അശ്രദ്ധക്കു നാം വലിയ വില കൊടുക്കേണ്ടി വന്നേക്കാം.
4 . ചെവിയിലുണ്ടാകുന്ന ഇൻഫെക്ഷൻ – ചെവിക്കുള്ളിൽ പല കാരണങ്ങൾ കൊണ്ട് അണുബാധ ഉണ്ടാകാറുണ്ട്. പനിയോ മറ്റോ വന്നുകൊണ്ടുള്ള റിയാക്ഷന്, അല്ലെങ്കിൽ എന്തെങ്കിലും അലര്ജി ഒകെ ഇതിനു കാരണമാകാം.
കാരണങ്ങൾ എന്ത് തന്നെയായാലും എത്രയും വേഗം അതിനു പരിഹാരം കാണാൻ നമുക്ക് സാധിക്കണം. മാതാപിതാക്കളുടെ അളവറ്റ ശ്രദ്ധയും കരുതലും മാത്രമാണ് ഇതിനുള്ള ഏക പോംവഴി.