അലങ്കാരച്ചെടിയാണ് സർപ്പപ്പോള (ശാസ്ത്രീയനാമം: Sansevieria trifasciata).ആഫ്രിക്കൻ വംശജനായ ഒരു നിത്യഹരിത ബഹുവർഷകുറ്റിച്ചെടി. മണ്ണിൽനിന്നും നേരേ ഉയർന്നുനിൽക്കുന്ന കട്ടിയുള്ള ഇലകൾ. പാമ്പിനെപ്പോലെയുള്ള രൂപത്താൽ ഇതു പാമ്പുചെടിയെന്ന് അറിയപ്പെടുന്നു.Mother-in-law’s tongue, വൃക്കച്ചെടി ,അങ്ങനെ മറ്റു പേരുകളിൽ അറിയപ്പെടുന്നു.
അധിക പരിചരണം ആവശ്യമില്ലാതെ വീടിനകത്തും പുറത്തുമായി വളർത്താവുന്ന സ്നേക്ക് പ്ലാന്റുകൾക്ക് ആരാധകർ ഏറെയാണ്.എന്നാൽ കാഴ്ചയിലെ ഭംഗിക്ക് പുറമേ ഇവ വളർത്തുന്നതിന് മറ്റുചില ഗുണങ്ങൾ കൂടിയുണ്ട്.NASA air-purifying study പ്രകാരം അന്തരീക്ഷത്തിലെ പല വിഷാംശങ്ങളും വലിച്ചെടുക്കാൻ കഴിവുള്ളവയാണ് സ്നേക്ക് പ്ലാന്റുകൾ.ഫോർമൽഡിഹൈഡ്, ബെൻസീൻ, ടോള്യൂയീൻ തുടങ്ങിയ വിഷവായുക്കൾ ശുദ്ധീകരിക്കാൻ സഹായിക്കുന്നു .
സ്നേക്ക് പ്ലാന്റ് വളർത്താവുന്ന സ്ഥലങ്ങൾ:
- ബെഡ്റൂം
- study room
- കിച്ചൻ വിൻഡോക്കടുത്ത്
- indirect light കിട്ടുന്ന വരാന്ത
- തണലുള്ള കോണുകൾ
- വെളിച്ചം നല്ലതു, പക്ഷേ നേരിട്ടുള്ള കനത്ത ചൂടില്ലാത്ത സ്ഥലം( ബാൽക്കണി / ടെറസ്)
സ്നേക്ക് പ്ലാന്റിന്റെ പരിപാലനം:-
വളരെ കുറച്ച് ജലമാണ് ഇതിന് ആവശ്യമായത് . അധിക ജലസേചനം വേരുപുഴുക്കലിന് കാരണമാകുന്നു,അതുകൊണ്ടുതന്നെ മണ്ണ് പൂർണ്ണമായി ഉണങ്ങിയ ശേഷം മാത്രമേ ജലസേചനം ചെയ്യേണ്ടതുള്ളൂ.നേരിട്ട് കനത്ത സൂര്യപ്രകാശം ഒഴിവാക്കുന്നതാണ് നല്ലത്.സ്നേക്ക് പ്ലാന്റുകൾ അകത്തളത്തിലാണ് വളർത്തുന്നതെങ്കിൽ അല്പസമയം നേരിട്ടുള്ള വെളിച്ചം നൽകാൻ ശ്രമിക്കുക.പുതിയ ശിഖരങ്ങൾ ഉണ്ടാകുന്നതിന് ഇത് ആവശ്യമാണ്.
സ്നേക്ക് പ്ലാന്റ് വിഷമാണ് ശ്രദ്ധിക്കേണ്ടതെന്തെല്ലാം??
പെറ്റുകൾക്കും (പൂച്ചകൾ, നായകൾ) മനുഷ്യർക്കും ചെറിയ തോതിൽ വിഷമയമുള്ള ചെടിയാണിത്.
ഇതിന്റെ ഇലകൾ ഉള്ളിൽ സാപോണിനുകൾ (Saponins) എന്ന രാസവസ്തുക്കൾ അടങ്ങിയതാണ് ,ഇവ തിന്നുകയോ ചപ്പുകയോ ചെയ്താൽ വിഷാരോക്യങ്ങൾക്ക് കാരണമാകാം.
കുട്ടികൾക്കും പെറ്റുകൾക്കും കൈ എത്താത്ത സ്ഥലത്ത് വയ്ക്കുക.
ചെടിയുടെ ഇലകൾ തകരാതെ സൂക്ഷിക്കുക.
ചെടിയുടെ ഇലകൾ തിന്നുവോ, കടിച്ചോ എന്ന സംശയം ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടുക.